വേങ്ങര: ഇത് നാട്ടുകാരുടെ അർബനമുട്ട് അനിയേട്ടൻ. എല്ലാ വർഷവും കൊളപ്പുറത്തെ ദാറുൽ ഹുദാ സെക്കണ്ടറി മദ്രസ്സയിൽ നബിദിനാഘോഷത്തിൽ അർബന മുട്ട് സംഘത്തെ നയിക്കുന്നത് അനിയേട്ടനായിരിക്കും . ഈ വർഷവും മൂപ്പര് പതിവ് തെറ്റിച്ചില്ല. അറബി വേഷത്തിൽ നീളൻ കുപ്പായവും, തലയിൽ കഫിയ്യയും ചുറ്റിക്കെട്ടി മദ്ഹ് ഗാനങ്ങൾക്ക് താളമിട്ട് അറബന മുട്ടിപ്പാടാൻ നേതൃത്വം അനിയേട്ടൻ തന്നെ. ഇരുമ്പുചോല എ.യു.പി സ്കൂൾ ബസ് ഡ്രൈവറായി സേവനമനുഷ്ടിക്കുന്ന അനിയേട്ടൻ സ്കൂൾ കുട്ടികളുടെയും ഇഷ്ട താരമത്രേ. പുൽത്തടത്തിൽ നാഗൻ -ചക്കി ദമ്പതികളുടെ മകനാണ് അനിയേട്ടൻ.
അർബന മുട്ട് സംഘത്തിൽ ഇത്തവണയും താരം അനിയേട്ടൻ
admin