വേങ്ങര: വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ല സെക്രട്ടറി ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങിൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി. പി കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെ. വി ഹമീദ്, ഇ. കെ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, റഹീം ബാവ വലിയോറ, അഷ്‌റഫ് പാലേരി, സി. മുഹമ്മദ് അലി, കുട്ടി മോൻ വേങ്ങര, നജീബ് പറപ്പൂർ, എന്നിവർ സംസാരിച്ചു.