പറപ്പൂർ: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 71 ക്ഷീര കർഷകർക്ക് 14 ലക്ഷം രൂപയുടെ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം ഇരിങ്ങല്ലൂർ പാലാണി സൊസൈറ്റി പരിസരത്ത് വെച്ച് പഞ്ചായത്ത് പ്രസിഡന്റ് വി സലീമ ടീച്ചർ നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ലക്ഷ്മണൻ ചക്കിവായിൽ അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ. ഷംന പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ താഹിറ എടയാടൻ, ഉമൈബ ഉർശമണ്ണിൽ, റസിയ പി ടി വാർഡ് മെമ്പർമാർമാരായ കെ അംജത ജാസ്മിൻ, എ.പി ഷാഹിദ, ഇ.കെ സൈദുബിൻ, അജീഷ് രാജ് എന്നിവർ പ്രസംഗിച്ചു.