വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുതിർന്ന പൗരന്മാർക്ക് വേണ്ടി
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മഞ്ചേരിയുടെയും തിരൂരങ്ങാടി ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ "വയോനന്മ" പദ്ധതിയുടെ ഭാഗമായി നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. സായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ ഇബ്രാഹിം സ്വാഗതം പറഞ്ഞു. അഡ്വക്കറ്റ് ജോയ് പി ഡി ക്ലാസിന്ന് നേതൃത്വം നൽകി. പാരലീക്കൽ വളണ്ടിയർ വിജിമോൾ നന്ദി പറഞ്ഞു.