വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് പ്രോജെക്ടിലെ സ്മാർട്ട് മെനു പരിശീലനം വാർഡ് ഒമ്പത് നെല്ലിപ്പറമ്പ് അംഗനവാടിയിൽ വെച്ച് നടന്നു. വിശിഷ്ട അതിഥിയായി വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തിൻ പങ്കെടുത്തു.
അംഗൻവാടി വർക്കർമാർക്കുള്ള സ്മാർട്ട് മെനു പരിശീലനം നെല്ലിപറമ്പ് C. No 25 അംഗൻവാടിയിൽ വെച്ച് ട്രൈനെർമാരായ സിബി സി, എം ഷാഹിദ, പി ടി ശൈലജ എം ശാന്ത എന്നിവർ 39 വർക്കർമാർക്കും പരിശീലനം നൽകി.
പരിപാടിയിൽ CDPO മൈമൂന, സൂപ്പർവൈസർ സമിതകുമാരി എന്നിവരും പങ്കെടുത്തു.