വേങ്ങര: ഇരിങ്ങല്ലൂർ ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അമ്പലമാട് വായനശാലയും സംയുക്തമായി ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിഭവ സമൃധമായ സദ്യയുണ്ണാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടുംബ സമേതം ആയിരത്തിൽ പരം പേർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റ് വി. സലീമ ടീച്ചർ,വൈസ് പ്രസിഡന്റ് ചക്കുവായിൽ ലക്ഷ്മണൻ, വേങ്ങര പോലീസ് സബ് ഇൻസ്‌പെക്ടർ കെ സുരേഷ്, ബ്ലോക്ക് അംഗം സഫിയ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ പി സോമനാഥൻ മാസ്റ്റർ, വാർഡംഗങ്ങളായ സി കുഞ്ഞമ്മദ് മാസ്റ്റർ,എ പി ഹമീദ്, താഹിറ ടീച്ചർ, ഉമൈബ ഊർഷ മണ്ണിൽ, റസാഖ് ബാവ,ഐകാടൻ വേലായുധൻ,പഞ്ചായത്ത് സെക്രട്ടറി സജി.ബി.എസ്, യൂത്ത് കോഡിനേറ്റർമാരായ കെ കെ അബൂബക്കർ, ഐഷ പിലാകടവത്ത്,എൻ എം മുഹമ്മദ് അസ്‌ലം, പി അസ്മാബി എന്നിവർ സംബന്ധിച്ചു.
നാടൊന്നിച്ചു ഫെയ്മസോണം കളറായി
admin