ഒതുക്കുങ്ങൽ: ചന്ദ്രഗ്രഹണം കാണാൻ പുത്തൂർ ജിഎംഎൽപി സ്കൂളിൽ സൗകര്യമൊരുക്കി അധികൃതർ. സ്കൂളിലെ പ്രഥമാധ്യാപകനും ജ്യോതിശാസ്ത്രജ്ഞനും കൂടിയായ മനോജ് കോട്ടയ്ക്കലാണ് ഇതിന് അവസരമൊരുക്കിയത്.
പ്രതിഭാസത്തെക്കുറിച്ച് അദ്ദേഹം ആളുകൾക്ക് വിശദീകരിച്ചുനൽകി. കാർമേഘം മനോഹരമായ കാഴ്ചയ്ക്ക് അൽപ്പം തടസ്സമായെങ്കിലും ഒരു ഭാഗത്തുനിന്ന് കയറിവന്ന കറുത്ത ഭൂമിയുടെ നിഴലും ചന്ദ്രന്റെ ഗർത്തങ്ങളും നിരീക്ഷണത്തിൽ ദൃശ്യമായി. ശക്തമായ ദൂരദർശിനിയിലൂടെയാണ് ഓരോരുത്തരും ഗ്രഹണം ആസ്വദിച്ചത്. ഒതുക്കുങ്ങൽ പഞ്ചായത്ത് വാർഡ് അംഗങ്ങളായ ഉമ്മാട്ടിൽ കുഞ്ഞിതു, ഫൈസൽ കങ്കാളത്ത്, പ്രദേശവാസികൾ, പിടിഎ അംഗങ്ങൾ, വിദ്യാർഥികൾ ഉൾെപ്പടെ നിരവധി പേർ പങ്കെടുത്തു.
ഫോട്ടോ - പുത്തൂർ ജിഎംഎൽപി സ്കൂൾ മൈതാനത്ത് മനോജ് കോട്ടയ്ക്കലിന്റെ നേതൃത്വത്തിൽ ദൂരദർശിനി ഉപയോഗിച്ച് ചന്ദ്രഗ്രഹണം കാണുന്നവർ.