ഊരകം: കൊടലിക്കുണ്ട് തൻവീറുൽ അനാം മദ്റസ മീലാദ് ഫെസ്റ്റിവലിൻ്റെ ഭാഗമായി മെഗാ എക്‌സലൻസിയ എക്സ്പോ സംഘടിപ്പിച്ചു. സമസ്ത ചരിത്രം, ഫലസ്തീൻ നൊമ്പരങ്ങൾ, ശാസ്ത്ര വിസ്മയങ്ങൾ, പുരാവസ്തു ശേഖരങ്ങൾ, പ്രവാചക ചരിത്രങ്ങൾ, ഇന്നലെകളുടെ ഓർമ്മകൾ തുടങ്ങിയ ശീർഷകങ്ങളിൽ നടന്ന എക്സ്പോ അധ്യപകരുടെയും രക്ഷിതാക്കളുടെയും മനം കവർന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക കാലഘട്ടം മുതൽ വർത്തമാന കാലം വരെയുള്ള ചരിത്രവും ചിത്രവും അടങ്ങിയ ആവിഷ്കാരങ്ങൾ, ഫലസ്തീൻ ജനത അനുഭവിക്കുന്ന കൊടിയ പീഡനത്തിന്റെ നേർകാഴ്ചകൾ, കുരുന്നുകളുടെ ഭാവനകളിൽ വിരിഞ്ഞ ശാസ്ത്ര സൃഷ്‌ടികൾ, പൂർവികർ കൈമാറിയ പുരാവസ്തുക്കളുടെ ഓർമകൾ നിറഞ്ഞ വി ശകലനങ്ങൾ എന്നിവയിലായിരുന്നു എക്സ്പോ. മദ്റസ പ്രസിഡന്റ് പലോരി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അൻവർ ഫൈസി പാതിരമണ്ണ അധ്യക്ഷനായി.
താജുദ്ദീൻ മുസ്‌ലിയാർ, രിഫായത്ത് ഹുദവി, ആദിൽ മുബാറക്ക് ഫൈസി, ഉവൈസ് ഫൈസി, ആഷിഫ് സനാഇ പാണക്കാട്, മശ്ഹൂദ് ഹുദവി എന്നിവർ പങ്കെടുത്തു.