വടക്കേമണ്ണ: വടക്കേമണ്ണ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നബിദിന സമ്മേളനവും മീലാദ് സന്ദേശ റാലിയും പ്രൗഢമായി. മദ്രസത്തുൽ ഫലാഹ് അങ്കണത്തിൽ മഹല്ല് പ്രസിഡന്റ് സി എച്ച് മൂസ ഹാജി പതാക ഉയർത്തി. തുടർന്ന് ദഫ്, സ്കൗട്ട് സംഘങ്ങളുടെ അകമ്പടിയോടെ ബഹു ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും മീലാദ് സന്ദേശം ജാഥ നടന്നു. മൗലിദ് പാരായണം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ , ദഫ്, സ്കൗട്ട് പ്രദർശനം, അന്നദാനം എന്നിവയും സംഘടിപ്പിച്ചു. മഹല്ല് മുദരിസ് ജാഫർ ഫൈസി സമ്മേളനം ഉദ്ഘാടനം ചെയ്തു. എംപി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മഹല്ല് ഭാരവാഹികളായ സി.എച്ച്.മൂസ ഹാജി , എം ടി ഉമ്മർ, അഡ്വക്കറ്റ് സി എച്ച് ഫസലുറഹ്മാൻ,പി.പി. ഹംസ,കെ.പി ശിഹാബ്, കെ.എൻ ഷാനവാസ് സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്കും, പരീക്ഷകളിലെ ജേതാക്കൾക്കും ഉപഹാരങ്ങൾ നൽകി. ഘോഷയാത്രക്ക് പി.പി മുജീബ് റഹ്മാൻ,എം കെ. മുഹസിൻ,ഷാഹിദ് ഫാളിലി കൊന്നോല,കെ പി ഷാനവാസ്,സാഹിർ പറവത്ത്,പി കെ നിവാസ്,അബ്ദുൽ മജീദ് മച്ചിങ്ങൽ,എം കെ അഹമ്മദ് കുട്ടി,മുഹമ്മദലി കുട്ടശ്ശേരി,പി പി മുജീബ്,പി കെ ആലി,സി എച്ച് സുബൈർ, സി.പി.മുഹമ്മദലി,കെ എം ഹസ്സൻ,പി പി അനീസ്,മേച്ചേരി അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.
വടക്കേമണ്ണ മഹല്ല് കമ്മിറ്റിയുടെ നബിദിന സമ്മേളനവും മീലാദ് റാലിയും പ്രൗഢമായി
admin
Tags
Malappuram