നബിദിന ഘോഷയാത്രയിലെ ഉസ്താദുമാർക്ക് സൗഹൃദത്തിന്റെ ഓണക്കോടി സമ്മാനിച്ച് യുവാവ്

പരപ്പനങ്ങാടി: നബിദിന ഘോഷയാത്രക്കൊപ്പമെത്തിയ മദ്റസ ഉസ്താദുമാർക്ക് ഓണക്കോടി നൽകി യുവാവ്. കോയംകുളം സ്വദേശി സജി പോത്താഞ്ചേരിയാണ് ഉസ്താദുമാർക്ക് ഓണക്കോടി സമ്മാനിച്ചത്. ചെട്ടിപ്പടി - കുപ്പിവളവ് തഖ് വീമുൽ ഖുർആൻ മദ്റസയിലെ നബിദിനഘോഷയാത്രയിലെ ഉസ്താദുമാർക്കാണ് ഓണക്കോടി സമ്മാനമായി ലഭിച്ചത്.

കൽപ്പണിക്കാരനായ സജി, എല്ലാവർഷവും മധുരപാനീയങ്ങൾ നൽകി നബിദിനഘോഷയാത്രക്ക് സ്വീകരണം നൽകാറുണ്ട്. ഈ പ്രാവശ്യം ഓണവും നബിദിനവും ഒരുമിച്ച് വന്നതോടെയാണ് ഉസ്താദുമാർക്ക് ഓണക്കോടി സമ്മാനിക്കാൻ തീരുമാനിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}