വേങ്ങര: തിരൂരങ്ങാടി താലൂക്ക്തല ‘വായനവസന്തം വായനപ്പൂമുറ്റം’ വീട്ടുമുറ്റസദസ്സ് ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് കൗൺസിലർ കെ. മുഹമ്മദലി ഉദ്ഘാടനംചെയ്തു. താലൂക്ക് സെക്രട്ടറി കെ.പി. സോമനാഥൻ അധ്യക്ഷനായി. വായനവസന്തം അംഗങ്ങൾക്കായി പൂക്കളമത്സരം, സുന്ദരിക്ക് പൊട്ടുകുത്തൽ, ലെമൺ സ്പൂൺ തുടങ്ങിയ മത്സരങ്ങൾ വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. താലൂക്ക് പ്രസിഡന്റ് ടി.കെ. അബ്ദുൾ റഷീദ് സമ്മാനങ്ങൾ വിതരണംചെയ്തു ടി.പി. ശങ്കരൻ, യു. സുലൈമാൻ, ഡി. രത്നമ്മ, കെ. ഗിരീഷ്‍കുമാർ, കെ. മിനി, കെ.എം. സുചിത്ര എന്നിവർ പ്രസംഗിച്ചു.
തിരൂരങ്ങാടി താലൂക്ക് ‘വായനവസന്തം വായനപ്പൂമുറ്റം’
admin