മധുരം മാതൃത്വം’ പ്രസവരക്ഷാ മരുന്നുകിറ്റ് വിതരണം ചെയ്തു

പെരുവള്ളൂർ: പെരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ‘മധുരം മാതൃത്വം’ പ്രസവരക്ഷ മരുന്ന് കിറ്റ് വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽ കലാം ഉദ്ഘാടനംചെയ്തു. പഞ്ചായത്തും ആയുർവേദ ഡിസ്‌പെൻസറിയും ചേർന്ന് പ്രസവരക്ഷയ്ക്ക് ആവശ്യമായ കഷായം, അനുബന്ധഗുളിക, തൈലം, എണ്ണ, കുഴമ്പ്, ലേഹ്യം, അരിഷ്ടം, മുക്കിടി, ബേബി ഓയിൽ, രാസ്നാദിചൂർണ്ണം എന്നിവ അടങ്ങിയ കിറ്റുകളാണ് വിതരണംചെയ്തത്.

ചടങ്ങിൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഫൈസൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ യു.പി. മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങൾ, ഡോ. ഒ.പി. അബ്ദുൽറഫീഖ്, എ.പി. അഷറഫ്  ശങ്കരൻ നായർ, ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}