വേങ്ങരയിൽ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞു

വേങ്ങര: എസ്.എസ്. റോഡിലെ ഒരു കെട്ടിടത്തിനുള്ളിൽ അന്യ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. 
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി രാജ കാന്തസാമി (42) ആണ് മരണപെട്ടത്.

വിവരമറിഞ്ഞതിനെ തുടർന്ന് ട്രോമാകെയർ പ്രവർത്തകരും പോലീസും ഉടൻതന്നെ സ്ഥലത്തെത്തി. മൃതദേഹം കണ്ടെത്തിയ സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. പ്രാഥമിക പരിശോധനകൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}