ഓണം മൂഡിൽ വേങ്ങര സായംപ്രഭാ

വേങ്ങര: മുതിർന്ന പൗരന്മാർക്ക് വേണ്ടി വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോം ഒരുക്കിയ ഓണോഘോഷം ശ്രദ്ധേയമായി.
വിഭവ സമൃതിയോടെ ഒരുക്കിയ ഓണ സദ്യയിലേക്ക് വൈസ് പ്രസിഡന്റ്‌ ടി കെ കുഞ്ഞിമുഹമ്മദും ക്ഷേമക്കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലീം ചോറ്, സാമ്പാറും, പ്രസിഡന്റ്
ഹസീന ഫസൽ മത്തൻ പയർ ഉപ്പേരിയും, സായംപ്രഭാ അംഗങ്ങാളായ നാരായണി കുട്ടി  പുളി ഇഞ്ചിയും, 
മുഹമ്മദ്‌ മണ്ടോടൻ പഴം,
ശാന്ത അവീൽ, അംബുജാക്ഷി  മാങ്ങാ അച്ചാർ, ബാലകൃഷ്ണൻ മുളക് പച്ചടി, കോമളവല്ലി പപ്പടം,
കാർത്ത്യാനി ചക്കര ഉപ്പേരി, മുഹമ്മദ് പറമ്പിൽ കൊണ്ടാട്ടം മുളകും വാഴഇല, സരോജിനി ചക്കര പുളി, ശാന്തകുമാരി വർത്ത ഉപ്പേരി, ചന്ദ്രൻ സൗമിനി രസം തുടങ്ങി വിവിധ ആളുകൾ വീടുകളിൽ നിന്ന് ഒട്ടനവധി വിഭവങ്ങൾ എത്തിച്ചു. 

തൂമ്പയിൽ ശ്രീകുമാർ മഹാബലിയുടെ വേഷമണിഞ്ഞു.
പി പി ടി എം ആർട്സ് & സയൻസ് കോളേജ് യൂണിറ്റ് എൻ എസ് എസ് വിദ്യാർത്ഥികൾ ഓണ കളികൾക്ക് നേതൃത്വം നൽകി. 

പരിപാടിയിലേക്ക് എത്തിയ ഓരോ മുതിർന്ന പൗരന്മാരും വീടുകളിൽ നിന്ന് പൂവിടാനുള്ള പൂക്കളുമായിയാണ് അതിരാവിലെ എത്തിയത്. കോട്ടതൊടി ഭാസ്കരന്റെ നേതൃത്വത്തിൽ സായംപ്രഭയിലെ വനിത അംഗങ്ങൾ പൂക്കളം തയ്യാറാക്കി. ഓണഘോഷ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ നിർവഹിച്ചു. ഓണ കളിയിലെ വിജയികൾക്ക് സായംപ്രഭാ ഇമ്പ്ലീമെന്റിങ് ഓഫീസർ സമിത, ഫെസിലിറ്റേറ്റർ ഇബ്രാഹീം എ കെ, എൻ സ് സ് പ്രോഗ്രാം ഓഫീസർ ആസാദ് എന്നിവർ സമ്മാനംനൽകി. ഓണോഘോഷത്തിൽ പഞ്ചായത്തഭരണ സമിതി അംഗങ്ങളുംപങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}