വേങ്ങര: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നിർമാണം പൂർത്തിയാക്കിയ സ്റ്റേജും ഗ്രീന്‍ റൂമും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ടി.പി.എം. ബഷീർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ഫണ്ട് 25 ലക്ഷം രൂപ വിനിയോഗിച്ചാണിത് നിർമിച്ചത്.
ഊരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർകോയ തങ്ങൾ, എൻ.ടി. ഷിബു, പി.പി. മീരാൻ, ടി.കെ. ദിലീപ്, കെ.ടി. അബ്ദുൽ മജീദ്, കെ. രാധാകൃഷ്ണൻ, എം. വത്സകുമാർ, കെ. നയീം, കെ.പി. സബാഹ് തുടങ്ങിയവർ പ്രസംഗിച്ചു.