ഊരകം: പഞ്ചായത്ത് മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി വാർഡ് കൺവെൻഷനും ഭാരവാഹി തിരഞ്ഞെടുപ്പും കമ്മുത്ത് ചന്തുവിന്റെ അധ്യക്ഷതയിൽ അഞ്ചുപറമ്പ് അങ്ങാടിയിൽ ചേർന്നു. ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു.
കുഞ്ഞു പാണക്കട , ചാത്തൻ കരിമ്പിലി, യു ഹരിദാസൻ, മുഹമ്മദ് ഹുസൈൻ എൻ ടി, വിജീഷ് കമൂത്ത് തുടങ്ങിയവർ സംസാരിച്ചു.
മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് അനിൽകുമാർ ടി, വൈസ് പ്രസിഡണ്ടുമാർ മണ്ണിൽ വാസു, ജമാൽ മുഹമ്മദ് കണ്ണാടി, ജനറൽ സെക്രട്ടറി ശിഹാബ് കൈതക്കോടൻ, സെക്രട്ടറിമാർ ഭാസ്കരൻ കോട്ടയിൽ, പരമു പട്ടാളത്തിൽ, ട്രഷറർ ചോയി പട്ടയിൽ എന്നിവരെ തിരഞ്ഞെടുത്തു.