ചെമ്മാട്ടെ ഗതാഗതക്കുരുക്ക്:എംഎൽഎ മന്ത്രിയെ കണ്ടു

തിരൂരങ്ങാടി: ചെമ്മാട് ടൗണിൽ തുടരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നടപടികളാവശ്യപ്പെട്ട് കെ.പി.എ മജീദ് എംഎൽഎ തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നേരിട്ടുകണ്ട് നിവേദനം നൽകി. ചെമ്മാട് ടൗണിലെ കോഴിക്കോട് റോഡ് ജങ്ഷൻ വീതികൂട്ടി നവീകരിക്കണമെന്നാണ് നിവേദനത്തിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.

പരപ്പനങ്ങാടി, കക്കാട്, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ചെമ്മാട് ടൗണിൽ പ്രവേശിക്കാതെ പോകുന്നതിന് അടിപ്പാത നിർമിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കണമെന്നും എംഎൽഎ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആവശ്യങ്ങളിൽ സാധ്യതാ പഠനങ്ങൾ നടത്തുന്നതിന് നടപടികളെടുക്കാമെന്ന് മന്ത്രി അറിയിച്ചതായും കെ.പി.എ. മജീദ് എംഎൽഎ അറിയിച്ചു. ചെമ്മാട് ടൗണിൽ കാലങ്ങളായി തുടരുന്നതാണ് ഗതാഗതക്കുരുക്ക്. റോഡിന്റെ വീതികുറവും വാഹനപ്പെരുപ്പവും തിരൂരങ്ങാടി താലൂക്ക് ആസ്ഥാനമായ  ചെമ്മാ ട്ടെ ഗതാകത കുരുക്കിന് പ്രധാനകാരണം

ചെമ്മാട് ടൗണിൽ സർവേ നടത്തി പൊതുമരാമത്ത് റോഡിലെ െെകയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് വികസനസമിതിയും കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}