വേങ്ങര: അൽസലാമ ഹോസ്പിറ്റലിലെ ഇ എൻ ടി വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇ എൻ ടി വിദഗ്ധ ഡോ. നജ്ഹ MBBS, DNB, MRCS ( Edinburgh ) ചാർജ്ജെടുക്കുന്നതിനോടനുബന്ധിച്ച് ഇന്നലെ 29-9-25 (തിങ്കൾ) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
സൗജന്യ പരിശോധനയും മറ്റു ധാരാളം ഇളവുകളും ഉണ്ടായിരുന്ന ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു. വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ക്യാമ്പ് രാത്രി 8 മണിക്ക് അവസാനിച്ചു.
ജനറൽ മാനേജർ അബ്ദുറഹ്മാൻ കുട്ടി, ഓപ്പറേഷൻ മാനേജർ മുഹമ്മദ് മീരാൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുനവ്വിർ, നഴ്സിംഗ് സൂപ്രണ്ട് ശാന്തി സിസ്റ്റർ, P R O കൃഷ്ണ രാജ്, P R E ഷീബ, ഖൈറു സിസ്റ്റർ, ഷാഹിന സിസ്റ്റർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.