തലപ്പാറ വലിയ പറമ്പ് അപകടം: വേങ്ങര സ്വദേശി മരണപ്പെട്ടു, ഇതോടെ മരണം മൂന്നായി

വേങ്ങര: കഴിഞ്ഞ ദിവസം ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. അപകടത്തിൽ ചികിത്സയിലായിരുന്ന വേങ്ങര ഇരിങ്ങല്ലൂർ പാലാണി സ്വദേശി പങ്ങിണിക്കാടൻ ഉസ്മാൻ എന്നവരുടെ മകൻ ഫഹദ് മൊയ്‌ദീൻ (25) ആണ് മരണപ്പെട്ടത്. 

വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. തലക്കടത്തൂർ ജുമുഅ മസ്ജിദ് ദർസ് വിദ്യാർത്ഥികളാണ് മൂവരും. 

കാറിൽ ഉണ്ടായിരുന്ന താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), താനൂർ സ്വദേശി സർജാസ് (24) എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 8.30 ന് ആണ് അപകടം.
കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു 
ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}