വേങ്ങര: കെ എൻ എമ്മിന്റെ യുവജന സംഘടനയായ ഇത്തി ഹാദുസുബ്ബാനിൽ മുജാഹിദീൻ (ഐ എസ്എം) വേങ്ങര മണ്ഡലംയൂത്ത് വൈബ് വേങ്ങര മനാറുൽ ഹുദാഅറബികോളേജ് കോൺഫ്രൻസ് ഹാളിൽസംഘടിപ്പിച്ചു. ഒൿടോബർ 5 ന് വളാഞ്ചേരിയിൽവെച്ച് നടക്കുന്ന ഐഎസ്എം ജില്ലാ സമ്മേളനത്തിൽ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ യൂത്ത് വൈബ് തീരുമാനിച്ചു.
കെ എൻ എം വേങ്ങര മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ഐ എസ് എം വേങ്ങരമണ്ഡലം പ്രസിഡന്റ് യു കെ റമീസ് അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ലാ ഭാരവാഹികളായ ഫൈസൽ ബാബു സലഫി, സുനീർ കോഴിച്ചെന എന്നിവർ പ്രസംഗിച്ചു. ഉജ്ജ്വല പ്രഭാഷകനും പണ്ഡിതനുമായ അഹമ്മദ്അനസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. കെ നബീൽ സലഫി സ്വാഗതവും ഇ കെ യൂസഫലി നന്ദിയും പറഞ്ഞു.