ആറുവരിപ്പാതയിൽ കൂരിയാട് പാലത്തിൽ അഞ്ചു വരി മാത്രം

വേങ്ങര: ആരുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയ പാത 66 കൂരിയാട് പാലത്തിൽ എത്തുമ്പോൾ  സർവീസ് റോഡ് ഉൾപ്പെടെ 5 വരി മാത്രം. കടലുണ്ടിപ്പുഴക്ക് കുറുകെയുള്ള പാലത്തിലാണ് സർവീസ് റോഡ് ഉൾപ്പെടെ അഞ്ചു വരിയായി ചുരുങ്ങിയത്. 40 വർഷത്തോളം പഴക്കമുള്ള പഴയ പാലത്തിനോട് ചാരി, പാലത്തിന്റെ കിഴക്ക് വശത്തു മൂന്നു വരി ഉൾകൊള്ളാവുന്ന പുതിയ പാലം നിർമ്മിച്ചിട്ടുണ്ട്. എന്നാൽ പടിഞ്ഞാറ് വശത്തു കാലപ്പഴക്കം ചെന്ന പാലം നില നിർത്തുകയായിരുന്നു. വീതി കുറഞ്ഞ ഈ പാലത്തിൽ രണ്ടു വരി റോഡിനു മാത്രമേ വീതിയുള്ളൂ. കക്കാട് ഭാഗത്തു നിന്നു കൂരിയാട്  പാലത്തിൽ എത്തുന്നതോടെ, സർവീസ് റോഡും, മൂന്നു വരിപ്പാതയും രണ്ട് വരിപ്പാതയായി ചുരുങ്ങും. ഇത് നേരത്തെ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും പരാതി കണക്കിലെടുത്തില്ലെന്നു നാട്ടുകാർ പറയുന്നു. നാല്പതു വർഷം പഴക്കമുള്ള പഴയ പാലം പൊളിച്ചു മാറ്റി ആവശ്യത്തിന് വീതി കൂട്ടി പുതിയ പാലം നിർമ്മിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന പ്രശ്നം, നിർമ്മാണം കരാറെടുത്ത കമ്പനി,
ചിലവ് കുറക്കുന്നതിനായി ചെയ്ത പണിയാണിതെന്നു വ്യാപകമായ പരാതിയുണ്ട്. കൂരിയാട് വയലിൽ പണി പൂർത്തിയായ ആറുവരിപ്പാത, വ്യാപകമായി  വയലിലെ ചെളിയിൽ ആണ്ടു പോയത് പോലെ പാലത്തിൽ വലിയ ദുരന്തം ഉണ്ടാവുന്നതിനു മുമ്പേ പാലം വീതി കൂട്ടി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കൂരിയാട് പാത തകർഞ്ഞിടത്ത് റോഡ് പൊളിച്ചു മാറ്റി ഏകദേശം ഒരു കിലോമീറ്റർ നീളത്തിൽ വയഡക്റ്റ് പാലം നിർമ്മാണം ധൃതഗതിയിൽ നടന്നു വരികയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}