എസ് വൈ എസ് ചിനക്കൽ യൂണിറ്റ് സ്നേഹ സഭ സൗഹൃദ സംഗമം നടത്തി

വലിയോറ ചിനക്കൽ: സെപ്റ്റംബർ 28 ഞായർ വേങ്ങരയിൽ വെച്ച് എസ് വൈ എസ് വേങ്ങര സോൺ സംഘടിപ്പിക്കുന്ന സ്നേഹ ലോകം പഠന ക്യാമ്പിന്റെ ഭാഗമായി എസ് വൈ എസ് ചിനക്കൽ യൂണിറ്റ് സ്നേഹ സഭ സംഘടിപ്പിച്ചു. 

ചിനക്കൽ പ്രദേശത്തെ മുഴുവൻ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രമുഖരും മഹല്ല് നേതൃത്വവും വിവിധ മത പ്രതിനിധികളും സംബന്ധിച്ചു. അബ്ദുൽ സമദ് സഖാഫിയുടെ പ്രാർത്ഥനയോടെ പറങ്ങോടത്ത് ബാപ്പുവിന്റെ അധ്യക്ഷതയിൽ
മജീദ് പാലശ്ശേരി ഉദ്ഘാടനം ചെയ്തു. അഫ്സൽ മീറാൻ ചേറൂർ പ്രമേയം അവതരിപ്പിച്ചു. 

മുസ്തഫ പി, ഇഖ്ബാൽ ടി വി, ഡോ : ഷമീൽ, പാറയിൽ പ്രഭാകരൻ, ആലികുട്ടി പി, വേലായുധൻ ചാലിയത്, ഹംസ പറങ്ങോടത്ത്, അബ്ദുൽ ഗഫൂർ കെ ടി, നൗഷാദ് സി പി  ജൗഹർ പി, ജാബിർ വി, നാസർ പി, ശാഹുൽ ഹമീദ്, യൂസുഫ് പി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}