വേങ്ങരയിൽ ഫ്യൂഷൻ ഓഫ് ഇലക്ട്രീഷ്യൻ സംഗമം നടത്തി

വേങ്ങര:
ഇലക്ട്രിക്കൽ വയർമെൻ സൂപർവൈസേഴ്സ് & കോൺട്രാക്ടേഴ്സ് ഏകോപന സമിതി (EWSCES) വേങ്ങര യൂണിറ്റ് നേതൃത്വത്തിൽ സംഘടിപ്പിച്ച “ഫ്യൂഷൻ ഓഫ് ഇലക്ട്രീഷ്യൻ 2025” സംഗമം വേങ്ങര ഡയമണ്ട് കോൺഫറൻസ് ഹാളിൽനടന്നു.

സമ്മേളനത്തിന് യൂണിറ്റ് പ്രസിഡന്റ് ഉസ്മാൻ പി.വി. അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മുഹമ്മദ് മസ്ഹൂദ് സ്വാഗതം അറിയിച്ചു.
വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാന ജോ. സെക്രട്ടറി റഫീഖ് മങ്കട പ്രചോദന പ്രഭാഷണം നടത്തി.
വേണു ഗോപാൽ എ.പി., അലി വേങ്ങര, മണികണ്ഠൻ കെ., മുകേഷ് കുമാർ പി., സിറാജ് (അപർ സീനിയർ സെയിൽസ് ഓഫീസർ) എന്നിവർ ആശംസകൾ നേർന്നു.

സാങ്കേതിക സെഷനിൽ അപർ അസിസ്റ്റന്റ് മാനേജർ ഷൈജു (മലപ്പുറം/പാലക്കാട്) “ഇലക്ട്രിക്കൽ വയറിംഗ് – ഹാൻഡ്സ്-ഓൺ ട്രെയിനിംഗ് & പ്രാക്ടിക്കൽ ടിപ്സ്” എന്ന വിഷയത്തിൽ ക്ലാസ് അവതരിപ്പിച്ചു.
യൂണിറ്റ് ട്രഷറർ അബ്ദു സലാം ഇ.കെ. നന്ദി രേഖപ്പെടുത്തി.

---

പുതിയ കമ്മിറ്റി

സംഗമത്തോടനുബന്ധിച്ച് പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു:

പ്രസിഡന്റ്: മുഹമ്മദ് മസ്ഹൂദ് വേങ്ങര

ജനറൽ സെക്രട്ടറി: ഗഫൂർ V

ട്രഷറർ: റിയാസ് C


വൈസ് പ്രസിഡന്റുമാർ:

ജാബിർ AK

ജയേഷ് P


ജോയിന്റ് സെക്രട്ടറിമാർ:

അൻവർ ഹുസൈൻ KP

അലവികുട്ടി

അബൂബക്കർ സിദ്ധീഖ്


എക്സിക്യൂട്ടീവ് അംഗങ്ങൾ:

സകീർ ഹുസൈൻ KP

ഉസ്മാൻ PV

സലാം EK

വൈദ്യുതി മേഖലയിലെ തൊഴിലാളികളുടെ ഐക്യവും അറിവും ശക്തിപ്പെടുത്തി, നവീന സാങ്കേതിക വിദ്യകൾ കൈവരിക്കാനും, പുതുതലമുറക്ക് തൊഴിൽ സുരക്ഷയും മാർഗനിർദ്ദേശവും നൽകാനുമുള്ള പ്രതിജ്ഞയോടെ സമ്മേളനം സമാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}