പുഴച്ചാൽ എസ് എഫ് സി ക്ലബ്ബ് സ്കൂൾ സോൺ ബോർഡുകൾ സ്ഥാപിച്ചു

വേങ്ങര: പുഴച്ചാൽ എ എൽ പി സ്‌കൂൾ റോഡിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി എസ് എഫ് സി ക്ലബ്ബ് പുഴച്ചാൽ സ്കൂൾ സോൺ ബോർഡുകൾ സ്ഥാപിച്ചു. വിദ്യാർത്ഥികൾ ദിവസേന സ്കൂളിലേക്ക് വരാനും പോകാനും ഉപയോഗിക്കുന്ന പ്രധാന റോഡിൽ വാഹന ഗതാഗതം കൂടുതലായതിനാൽ ഡ്രൈവർമാർക്ക് കൂടുതൽ ജാഗ്രത പാലിക്കാൻ സ്കൂൾ സോൺ ബോർഡുകൾ വലിയ സഹായകരമാണ്.

ഈ ബോർഡുകൾ സ്ഥാപിക്കുന്നതിന് സ്കൂൾ ഹെഡ് മാസ്റ്റർ എസ് എഫ് സി ക്ലബ് ഭാരവാഹികളുമായി ചർച്ച ചെയ്യുകയും തുടർന്ന് ക്ലബ് അധികൃതർ കാര്യത്തിൽ ഉടൻ തന്നെ നടപടി സ്വീകരിക്കുകയും, രണ്ടുവശത്തും Izra Gold and Diamonds വേങ്ങര സ്പോൺസർ ചെയ്ത SCHOOL ZONE ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. അവരുടെ പിന്തുണയും സഹകരണവും ഈ പ്രവർത്തനം സഫലമാക്കാൻ വലിയ പങ്കുവഹിച്ചു.

ക്ലബ്ബിന്റെ ഇത്തരം ഇടപെടലുകൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മാത്രമല്ല, പൊതുസമൂഹത്തിനും വലിയ ഗുണമാണ്. സ്കൂളിനോടനുബന്ധിച്ചുള്ള റോഡുകളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്താൻ പ്രേരിപ്പിക്കപ്പെടുന്നതോടെ അപകട സാധ്യതകൾ ഗണ്യമായി കുറയും. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ക്ലബ് കൈകൊണ്ട ഈ നടപടി ഒരു മാതൃകാപരമായ സാമൂഹിക ഇടപെടലായും സാമൂഹിക ബാധ്യതയായും കണക്കാക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}