റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ ഡിവൈഎഫ്ഐ പാറമ്മൽ യൂണിറ്റ് പ്രതിഷേധിച്ചു

പറപ്പൂർ: പറപ്പൂർ പഞ്ചായത്തിലെ 21-ാം വാർഡിലെ കൂമങ്കല്ല്- കള്ളിയത്തുപാറ റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ ഡിവൈഎഫ്ഐ പാറമ്മൽ യൂണിറ്റ് പ്രതിഷേധിച്ചു. മഴപെയ്യുന്നതോട് കൂടി റോഡിൽ രൂപപ്പെട്ട ഗർത്തങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും യാത്രാ തടസ്സം ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ റോഡിൽ കടലാസ് തോണി ഇറക്കി പ്രതിഷേധം രേഖപ്പെടുത്തുകയും പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിച്ച് റോഡ് ഉപയോഗപ്രദമാക്കണമെന്നും ആവശ്യപ്പെട്ടു. 

ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ബഷീർ,മേഖല ട്രഷറർ വിഷ്ണു,,യൂണിറ്റ് പ്രസിഡന്റ് ജാസിം തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}