പെരുവള്ളൂർ: സ്ത്രീസുരക്ഷയ്ക്കും, യാത്രാ സൗകര്യത്തിനുമായി പെരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് ഒരുക്കുന്ന ഷീബസ് പി. അബ്ദുൽഹമീദ് എംഎൽഎ ഉദ്ഘാടനംചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം അധ്യക്ഷത വഹിച്ചു.
പെരുവള്ളൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ബസ്സിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്രചെയ്യാം. പെരുവള്ളൂർ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ വൈസ് പ്രസിഡന്റ് ആയിഷ ഫൈസൽ, അഞ്ചലൻ ഹംസഹാജി, മുഹമ്മദ്, ഉമൈബ മുനീർ, എ.കെ. രാജേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ, മറ്റു വിവിധ രാഷ്ട്രീയ, പൊതുപ്രവർത്തകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.