ചേറൂർ: ലോക ഓസോൺ ദിനത്തിൽ ഓസോൺ മാതൃക നിർമിച്ചും ഓസോൺ സൗഹൃദ പരമായ ഉത്പന്നങ്ങൾ ഉപയോഗിച്ചും പരിസ്ഥിതിയെ കാത്തു കൊള്ളാമെന്ന് മുദ്രാവാക്യമുയർത്തിയും സീഡ് ക്ലബ് അംഗങ്ങൾ. ഓസോൺ പാളിക്ക് ഉണ്ടാവുന്ന വിള്ളലും അത് എങ്ങനെ പരിഹരിക്കാമെന്നും വീഡിയോ പ്രദർശനത്തിലൂടെ കുട്ടികളെ സീഡ് കോർഡിനേറ്റർ ആയ വിജേഷ് മാസ്‌റ്റർ ബോധവാന്മാരാക്കി.
സീഡ് ക്ലബ്ബിന്റെ നേതൃത്യത്തിൽ നടത്തിയ വിവിധ പരിപാടികളുടെ സമ്മാന വിതരണവും വേദിയിൽ നടത്തപ്പെടുകയുണ്ടായി.
പരിപാടികൾ സ്കൂൾ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ മാസ്‌റ്റർ ഉദ്ഘാടനം ചെയ്‌തു. സീനിയർ അസിസ്റ്റന്റ് സക്കീന, സ്റ്റാഫ് സെക്രട്ടറി ഇസ്മയിൽ .പി, മാതൃഭൂമി സ്റ്റാഫ് ആയ മിസ് ഹിമ, ശാസ്ത്ര വിഭാഗം അധ്യാപിക നജ്മ എന്നിവർ ആശംസകൾ നേർന്ന ചടങ്ങിന് സീഡ് അസിസ്റ്റന്റ് കോർഡിനേറ്റർ പ്രത്യുഷ നന്ദി അർപ്പിച്ചു.
