കൊളപ്പുറത്ത് പിടികൂടിയ എംഡിഎംഎ പോലീസും തിരൂരങ്ങാടി തഹസിൽദാറും ചേർന്ന് പരിശോധിക്കുന്നു
എആർ നഗർ: കൊളപ്പുറം പെട്രോൾ പമ്പിനടുത്തുനിന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കളെ തിരൂരങ്ങാടി പോലീസ് പിടികൂടി.
മമ്പുറം സ്വദേശി വേളക്കാട് ആഷിഖ് (30), തലപ്പാറ സ്വദേശി കൈതകത്ത് അഹ്‌മൽ (32) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് പത്തു ഗ്രാമോളം ലഹരി വസ്‌തു കണ്ടെടുത്തു. തിരുരങ്ങാടി തഹസിൽദാറുടെ സാന്നിധ്യത്തിൽ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.
തിരൂരങ്ങാടി എച്ച്എസ്ഒ ബി. പ്രദീപ് കുമാറിന്റെ നിർദേശപ്രകാരം എസ്‌ഐ എ.ഡി. വിൻസെന്റ്, എഎസ്‌ഐ സുബൈർ, ജിഷോർ, പ്രജീഷ്, ജെലാൽ, ജിതിൻ, സജീർ എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
