വേങ്ങര: വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക എന്ന എസ്ഡിപിഐ നടത്തുന്ന കാമ്പയിനിന്റെ പ്രചരണാർത്ഥം എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കോട് അബ്ദുൽ നാസർ സാഹിബിന്റെ നേതൃത്വത്തിൽ ഗാന്ധിധാസ് പടിയിലെ എസ്ഡിപിഐ മണ്ഡലം ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പദയാത്ര കച്ചേരിപ്പടി അഹ്മദ് ഹാജി നഗറിൽ സമാപിച്ചു.
എസ്ഡിപിഐ യുവ പ്രാസംഗികൻ ഹസ്സൻ ചിയാനൂർ പൊതുസമ്മേളനത്തെ അഭിസംബോധനം ചെയ്തു സംസാരിച്ചു. എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ട് ഇല്ലിക്കോടൻ അബ്ദുൽ നാസർ എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി മൻസൂർ അപ്പാടൻ എസ്ഡിപിഐ പഞ്ചായത്ത് ട്രഷറർ മുഹമ്മദ് സിലിം ചീരങ്ങൻ, സിപി അസീസ് ഹാജി, സി ടി മൊയ്തീൻ തുടങ്ങിയവർ പദയാത്രക്കും പൊതുയോഗത്തിനും നേതൃത്വം നൽകി