ഗോൾഡൻ ജൂബിലിയുടെ ഭാഗമായുള്ള സ്കൂൾ മാനേജ്മെന്റിന്റെ ഉപഹാരമായ സ്കൂൾ ബസ് ഉദ്ഘാടനം ചെയ്തു

വേങ്ങര: പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി പുതിയ സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ പ്രമോദ് ശങ്കർ എം കെ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എ പി ഷീജിത്ത് സ്വാഗതം പറഞ്ഞ ഈ ചടങ്ങിന് സ്കൂൾ മാനേജർ കെ മുഹമ്മദ് ശരീഫ് അധ്യക്ഷനായി. 

പ്രസ്തുത പരിപാടിയിൽ സ്കൂൾ ബസ് ജീവനക്കാരെ ആദരിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് ഇ വി അബ്ദുൽ റസാക്ക്, സ്കൂൾ കോഡിനേറ്റർ കെ പ്രദീപൻ, സീനിയർ അസിസ്റ്റന്റ് കെ ടി അസൈൻ എന്നിവർ ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}