വേങ്ങര: വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ച് രൂപം നൽകാൻ വേങ്ങര നിയോജക മണ്ഡലം കോർ കമ്മിറ്റി യോഗം ചേർന്നു.
ബിജെപി സംസ്ഥാന സെക്രട്ടറിയും മലപ്പുറം സെൻട്രൽ ജില്ല പ്രഭാരിയുമായ ശ്യാം രാജ്, സഹ സംഘടനാ സെക്രട്ടറി അജി ഘോഷ്, മലപ്പുറം സെൻട്രൽ ജില്ല പ്രസിഡണ്ട് പി സുബ്രഹ്മണ്യൻ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകിയ യോഗത്തിൽ മലപ്പുറം സെൻട്രൽ ജില്ല ട്രഷററും വേങ്ങര മണ്ഡലം പ്രഭാരിയുമായ സി സുകുമാരൻ, വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി ജനാർദ്ദനൻ, എൻ കെ ശ്രീധർ, ബിജെപി സംസ്ഥാന സമിതി അംഗം കെ വേലായുധൻ, ജില്ല വൈസ് പ്രസിഡണ്ട് കെ പി ബീന, ജില്ല സോഷ്യൽ മീഡിയ കൺവീനർ ബൈജു തൊട്ടിയിൽ, ന്യൂനപക്ഷമോർച്ച മലപ്പുറം സെൻട്രൽ ജില്ല പ്രസിഡണ്ട് ഒ സി മുഹമ്മദ് അദ്നാൻ തുടങ്ങിയവർ പങ്കെടുത്തു.