മൈത്രിഗ്രാമം കാളങ്ങാടൻ ചാത്തുണ്ണി സ്മാരക റോഡിന്റെനിർമ്മാണം പുരോഗമിക്കുന്നു

വേങ്ങര: വേങ്ങരമണ്ഡലം എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വികസന ഫണ്ടിൽനിന്നും 15 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന ചേറൂർ കഴുകൻചിന മൈത്രി ഗ്രാമം -കാളങ്ങാടൻ ചാത്തുണ്ണി സ്മാരക റോഡിന്റെ കോൺക്രീറ്റ് പണികൾ പുരോഗമിക്കുന്നു. മൂന്ന് ദിവസം കൂടി പണിയെടുത്താൽ റോഡിന്റെനിർമ്മാണ പ്രവർത്തി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എം എൽ എ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സൗകര്യപ്രകാരം അടുത്തആഴ്ചയിൽ റോഡിന്റെ ഉദ്ഘാടനം ചെയ്യാൻ പരമാവധി ശ്രമിക്കുമെന്ന് കണ്ണമംഗലം പഞ്ചായത്ത് പത്താം വാർഡ് മുസ്ലിംലീഗ് കമ്മിറ്റി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}