കിക്ക് ബോക്സിങ് നാഷണൽ ചാമ്പ്യൻഷിപ്പ്: ഫാത്തിമ നജക്ക് വെങ്കല മെഡൽ

വേങ്ങര: ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ആഗസ്റ്റ്‌ 27 മുതൽ 31 വരെ നടന്ന വാക്കോ ഇന്ത്യ ചിൽഡ്രൻ & കേഡറ്റ്‌സ് നാഷണൽ കിക്ക്‌ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി ഫാത്തിമ നജ വെങ്കല മെഡൽ നേടി. ചാമ്പ്യൻഷിപ്പിൽ കേരളത്തിനു അഞ്ചു വെള്ളിയും ഒമ്പത് വെങ്കലവും നേടാനായി. അബ്ദുറഹ്മാൻ നഗർ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഫാത്തിമ നജ ഷോളിഡാൻ ഡ്രാഗൺ കുങ് ഫു അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്. ചിട്ടയായതും തീവ്രവുമായ പരിശീലനത്തിലൂടെയാണ് നേട്ടം കൈവരിക്കാനായതെന്ന് ഫാത്തിമ നജ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}