എ.ആർ നഗർ: അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിനെ ക്ഷയരോഗ മുക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ പ്രധാന അങ്ങാടികളെ കേന്ദ്രീകരിച്ച് കൊണ്ട് വ്യാപരികൾക്ക് കഫ പരിശോധന കപ്പ് നൽകി. തൊട്ടടുത്ത ദിവസം തന്നെ കഫം ശേഖരിച്ച ബോട്ടിലുകൾ ആശമാർ ശേഖരിച്ച് എഫ് എച്ച് സി യിൽ എത്തിക്കുന്നതാണ്. പ്രോഗാമിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിലിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് നിർവഹിച്ചു. എഫ് എച്ച് സി മെഡിക്കൽ ഓഫീസർഡേ: ഫൗസിയ മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ ഫിർദൗസ്, എസ്.ടി.എസ് പിഞ്ചു, വ്യാപാരി വ്യവസായി പ്രസിഡന്റ് ബാവ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മറ് ഫൈസൽ സ്വാഗതവും ജെ എച്ച് ഐ ധന്യ നന്ദിയും അറിയിച്ചു.