മലപ്പുറം: കോട്ടപ്പടി ടൗൺ സുന്നി മസ്ജിദിൽ നടന്നു വരുന്ന പ്രമുഖ പ്രഭാഷകൾ ഇബ്റാഹീം സഖാഫി പുഴക്കാട്ടിരിയുടെ ദഅ് വാ ക്ലാസിൻ്റെ നൂറാം ചാപ്റ്റർ പൂർത്തീകരണത്തോടനുബന്ധിച്ച് നടന്ന ഇൻസ്പിറ @ 100 സമാപിച്ചു. സംഗമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്തു.സമസ്ത കേന്ദ്ര മുശാവറ അംഗം പൊൻമള മുഹിയുദ്ദീൻ കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി മേൽമുറി ആമുഖ പ്രഭാഷണം നടത്തി. ഐ.പി.എഫ് സെൻട്രൽ ഡയറക്ടർമാരായ ഡോ. സയ്യിദ് ശുഹൈബ് തങ്ങൾ, അഡ്വക്കറ്റ് മമ്മോക്കർ ഡോ.ജാഫർ സാദിഖ് മുഖ്യാതികളായിരുന്നു. ഇസ്‌ലാം അഭിമാനമാണ് എന്ന വിഷയത്തിൽ ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി പ്രഭാഷണം നടത്തി.ജൗഹർ അദനി കാമിൽ സഖാഫി , പി.സുബൈർ,പി.പി.മുജീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു. എല്ലാ ബുധനാഴ്ചകളിലും കാലത്ത് 6 മണി മുതൽ 7മണി വരെയാണ് ക്ലാസ് നടന്നു വരുന്നത്.
ഇൻസ്പിറ @ 100 സമാപിച്ചു
admin
Tags
Malappuram