മഹർജാൻ: ഓവറോൾ കിരീടം ഇരിങ്ങല്ലൂർ മജ്മഇനെ ഇന്ന് ആദരിക്കും

കോട്ടപ്പറമ്പ്: ജാമിഅത്തുൽ ഹിന്ദ് തിരൂരങ്ങാടി ദാഇറയുടെ വാർഷിക മഹർജാൻ മത്സരത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കിയ ഇരിങ്ങല്ലൂർ മജ്മഇനെ കോട്ടപ്പറമ്പ് യൂണിറ്റ് സുന്നി കുടുംബം ഇന്ന് ആദരിക്കും.

ഇന്ന് മഗ്‌രിബ്ന് ശേഷം കോട്ടപ്പറമ്പ് H U M ഓഡിറ്റോറിയത്തിൽ നടക്കുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യയും ശൈഖ് രിഫാഈ (റ) അനുസ്മരണസംഗമത്തിൽ മഹർജാൻ മത്സരപ്രതിഭകളെ ആദരിക്കും.

സയ്യിദ്  ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, ഏ കെ അബ്ദുറഹ്മാൻ സഖാഫി, പി മുസ്തഫ സഖാഫി, ഏ കെ സിദ്ധീഖ് സൈനി, സി പി യാസർ ഹാജി തുടങ്ങിയവർ സംബന്ധിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}