ഒക്ടോബറിലെ റേഷൻ വിതരണം നവംബർ ഒന്ന് വരെയാക്കി

തിരുവനന്തപുരം: ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ ഒന്നിലേക്ക് നീട്ടി. നവംബർ ഒന്നിന് റേഷൻകടകൾക്ക് പ്രവൃത്തിദിവസമായിരിക്കും. ഭക്ഷ്യഭദ്രതയിലൂടെ അതിദാരിദ്ര്യമുക്തിയിലെത്തുന്നതിന്റെ ഭാഗമായി നവംബർ ഒന്നിന് റേഷൻവ്യാപാരികൾ ഗുണഭോക്താക്കളുമായി ദിവസത്തിന്റെ ചരിത്രപ്രാധാന്യം പങ്ക് വയ്ക്കും. നവംബർ ഒന്നിന്റെ റേഷൻകടകളുടെ മാസാദ്യ അവധി മൂന്നിലേയ്ക്ക് മാറ്റിയെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു.

വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പകൽ 11ന് സത്യൻ സ്മാരകത്തിൽ ജീവനക്കാരുടെ വിപുലമായ യോഗം ചേരും. മന്ത്രി ജി ആർ അനിൽ പ്രഭാഷണം നടത്തും. ഭക്ഷ്യഭദ്രതയിലൂടെ കേരളത്തെ അതിദാരിദ്ര്യ മുക്തിയിലേക്ക് കൊണ്ടുപോകാൻ വ്യത്യസ്ത ചുമതലകൾ നിർവ്വഹിച്ച ജീവനക്കാർ, റേഷൻ വ്യാപാരികൾ, ഗതാഗത കരാറുകാർ, ചുമട്ടുതൊഴിലാളികൾ എന്നിവർക്ക് അഭിവാദ്യം അർപ്പിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}