സ്കെച്ച് ആർട്ട് ഗാലറി സന്ദർശനവും ചിത്രകലാ ക്യാമ്പും ശ്രദ്ധേയമായി

കുറ്റാളൂർ: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജി.എൽ.പി.എസ് ഊരകം കീഴ്മുറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്കെച്ച് ആർട്ട് ഗാലറി സന്ദർശനവും ചിത്രകലാ ക്യാമ്പും സംഘടിപ്പിച്ചു. 29/10/2025ബുധൻ സ്കൂളിലെ 30 കുട്ടികളെഉൾപ്പെടുത്തിക്കൊണ്ട് MUHS സ്കൂളിലെ സ്കെച്ച്ആർട്ട്‌ ഗാ ലറിയിലാണ് ക്യാമ്പ് നടന്നത്.

വിവിധ സ്കൂളുകളിൽ നിന്നുള്ള 50 കുട്ടികൾക്ക് ചിത്രരചനയിൽ പങ്കെടുക്കാൻ കഴിയുന്ന രീതിയിലായിരുന്നു ആർട്ട് ഗാലറി ഒരുക്കിയിരിക്കുന്നത്. വിവിധ സ്കൂളുകളിൽ നിന്നും പങ്കെടുത്തകുട്ടികൾ വരച്ച മനോഹരമായ ചിത്രങ്ങൾ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത് ഗാലറിയെ കൂടുതൽ മനോഹരമാക്കുന്നു.

സുലൈമാൻ മാസ്റ്റർ ( HM GLPS OK MURI) സ്വാഗതം ആശംസിച്ചു. മുൻ ബി പി ഒ ( ബി ആർ സി വേങ്ങര) ആയിരുന്ന കെ സോമനാഥൻ മാസ്റ്ററാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ കെ. പി. സോമനാഥൻ മാസ്റ്റർ ചിത്രകലയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിലെ സർഗ്ഗാത്മകത വളർത്തേണ്ടതിനെക്കുറിച്ചും സംസാരിച്ചു. തുടർന്ന് നടന്ന ചിത്രകലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് MUHS സ്കൂളിലെ ചിത്രകല അധ്യാപകനായ ബഷീർ ചിത്രകൂടം മാസ്റ്ററുടെ നേതൃത്വത്തിൽ പരിശീലനം നൽകി. MUHS സ്കൂളിലെ ഹെഡ്മാസ്റ്റർ കെ. അബ്ദു റഷീദ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ  കെ. അലി അക്ബർ തങ്ങൾ, ഇ. പി. അബ്ദുൽ മുനീർ, മുഹമ്മദ് നിബ്രാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാരംഗം സ്കൂൾ കോഡിനേറ്റർ വിചിത്ര നന്ദി രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}