വേങ്ങര: കേരള കെയർ സന്നദ്ധ സേന വളണ്ടിയർമാരുടെ ത്രിദിന പരിശീലന പരിപാടി വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.
വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീകുമാർ കെപി അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ ശാലിക കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മുടപ്പള്ളി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു സി പി തുടങ്ങിയവർ ആശംസകൾ നേർന്നു.
വേങ്ങര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം PRO നിയാസ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിജിൻ ജയറാം , ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ. വി
പരിരക്ഷ ജില്ലാ കോഡിനേറ്റർ ഫൈസൽ വി, പരീരക്ഷ നേഴ്സുമാരായ അമ്പിളി ടി, ലിൻസി കുര്യൻ തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി.