നവംബർ 3,4,5,6 തീയതികളിലായി വേങ്ങര കുറ്റൂർ നോർത്ത് കെ എൻ എച്ച് എസ് സ്‌കൂളിൽ നടക്കുന്ന വേങ്ങര ഉപജില്ല കലോത്സവുമായി ബന്ധപ്പെട്ട വേങ്ങര ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ സമിതി യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷത വഹിച്ചു
വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീകുമാർ കെ പി, ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ.വി തുടങ്ങിയവർ വിഷയാവതരണം നടത്തി.
ഭക്ഷ്യവസ്തുക്കൾ കച്ചവടം ചെയ്യുന്നവർക്ക് നിർബന്ധമായും കാലാവധിയുള്ള ഹെൽത്ത് കാർഡ് ഉണ്ടായിരിക്കേണ്ടതാണ്
കുടിവെള്ള പരിശോധന റിസൽട്ട് ഉണ്ടാകേണ്ടതാണ്
കാലാവധി ഉള്ളതും ഗുണ നിലവാര ഉള്ളതുമായവ മാത്രമേ വിൽപന അനുവദിക്കുകയുള്ളൂ.
തിളപ്പിച്ചാറിയ വെള്ളം വെള്ളം ഉപയോഗിച്ച് മാത്രമേ പാനീയങ്ങൾ തയ്യാറാക്കാൻ പാടുള്ളൂ
ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ശരിയായ കൈകഴുകുകൽ ശീലം പാലിക്കേണ്ടതാണ്
പനി തുടങ്ങിയ രോഗ ലക്ഷണം ഉള്ളവർ യാതൊരു കാരണവശാലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യരുത്
നിർദ്ദേശം ലംഘിക്കുന്ന വർക്കെതിരെ പൊതുജനാരോഗ്യ നിയമം /പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ് .
കുറ്റൂർ KMHS സ്കൂൾ പരിസരത്ത് വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കടകളിൽ പരിശോധന 29.10.2025 നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വി ശിവദാസൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കുമാരി ഗ്ലാഡിമോൾ തുടങ്ങിയവർ നേതൃത്വം നൽകി.
പൊതുജനാരോഗ്യ നിയമം ലംഘിച്ച് പ്രവർത്തിച്ച മൂന്ന് കടകൾക്കെതിരെ പൊതുജനാരോഗ്യ നോട്ടീസ് നൽകി.
കുടിവെള്ള ഉറവിടങ്ങൾ ഗുണനിലവാര പരിശോധന ചെയ്യുവാനും ക്ലോറിനേറ്റ് ചെയ്യാനും നിർദ്ദേശം നൽകി.