എസ് വൈ എസ് വാർഷിക കൗൺസിലുകൾക്ക് ജില്ലയിൽ തുടക്കമായി

സംഘടനാ മികവുവല്‍ക്കരണം ലക്ഷ്യം വെച്ച്, അടുത്ത മൂന്നു മാസങ്ങളിലായി വിവിധ ഘടകങ്ങളിൽ നടക്കുന്ന വാർഷിക കൗൺസിലുകൾ, മലപ്പുറം വെസ്റ്റ് ജില്ലയിൽ ആരംഭിച്ചു.
വേങ്ങര സോണിലെ പുളിക്കപറമ്പിൽ നടന്ന പ്രഥമ യൂണിറ്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി ഉദ്ഘാടനം ചെയ്തു. ബാപ്പു തങ്ങൾ എടരിയിൽ, ഫഖ്റുദ്ദീൻ സഖാഫി ചെലൂർ, ഇബ്റാഹിം ബാഖവി ഊരകം,ശമീർ ടി ആട്ടീരി, ഹസൻ സഖാഫി വേങ്ങര ജലീൽ കല്ലേങ്ങൽപടി, ടി ഷാഹുൽ ഹമീദ്, അബ്ദുറഹ്മാൻ നൂറാനി   സംബന്ധിച്ചു. 

കൗൺസിൽ ക്രമങ്ങളിലെ പരിഷ്കരണത്തിൻ്റെ ഭാഗമായി മുഴുവൻ ഘടകങ്ങളിലും കൗൺസിലുകൾക്ക് മുന്നോടിയായുളള പ്രീ കൗൺസിലുകൾ നടന്നു വരുന്നു.
അതതു മെൻ്റർമാരുടെ നേതൃത്വത്തിൽ തെരെഞ്ഞെടുക്കപ്പെട്ട മൂന്നംഗപാനൽ എല്ലാ ഘടകങ്ങളിലെയും പ്രീ കൗൺസിലിനും കൗൺസിൽ നടപടികൾക്കും നേതൃത്വം നൽകും.  പ്രീ കൗൺസിലുകളിൽ ക്യാബിനറ്റിനൊപ്പം യൂണിറ്റ് പരിധിയിൽ നിന്നുള്ള മേൽഘടക പ്രതിനിധികളും  പങ്കെടുക്കും. യൂണിറ്റ് കൗൺസിൽ നടപടികൾ സംബന്ധമായ മുഴുവൻ കാര്യങ്ങളും പ്രീ കൗൺസിലുകളിൽ  ധാരണയാക്കും. പ്രാദേശിക ഇസ്ലാമിക ചലനങ്ങളുടെ അവസ്ഥാ വിശകലനം നടത്തി പാനൽ അംഗങ്ങൾ പ്രത്യേക റിപ്പോർട്ടുകൾ തയ്യാറാക്കും. പ്രസ്തുത റിപ്പോർട്ടുകളുടേയും വാർഷിക പ്രവർത്തന - ഫിനാൻസ് റിപ്പോർട്ടുകളുടേയും അവതരണവും ചർച്ചയും കൗൺസിലുകളിൽ നടക്കും. 
യൂണിറ്റ് പ്രീ കൗൺസിലുകൾ അടുത്തമാസം 10 നകവും, കൗൺസിലുകൾ 20 നകവും പൂർത്തിയാകും.  സർക്കിൾ പ്രീ കൗൺസിൽ 30 നകവും, കൗൺസിൽ ഡിസംബർ 5 നു മുമ്പായും നടക്കും. സോൺ , ജില്ലാ പ്രീ കൗൺസിൽ, കൗൺസിൽ എന്നിവ ഡിസംബർ  31 നു മുമ്പായി പൂർത്തീകരിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}