ധർമ്മഗിരി കോളേജിൽ ‘പച്ചത്തുരുത്ത്’ പദ്ധതിക്ക് തുടക്കമായി

കണ്ണമംഗലം: കുന്നുംപുറം ധർമ്മഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റ് നമ്പർ 345, തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിത കേരള മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കിയ ‘പച്ചത്തുരുത്ത്’ പദ്ധതി ധർമ്മഗിരി കോളേജ് പ്രിൻസിപ്പാൾ പി അബ്ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ മണ്ണിൽ ഉദ്‌ഘാടനം ചെയ്തു.

ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ കെ, ഹരിത കേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ജോഷ്വാ ജോൺ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ്  സുരേഷ് കുമാർ കെ.പി, പൂവല്ലൂർ ഫൗണ്ടേഷൻ ചെയർമാൻ പി കുഞ്ഞിമൊയീദീൻ, സെക്രട്ടറി പി അബ്ദുൽ റഹൂഫ്, ധർമ്മഗിരി കോളേജ് മാനേജർ മൊയീദീൻ എന്നിവർ പങ്കെടുത്തു.

നൂറ്റിയമ്പതോളം മരത്തൈകൾ നട്ട പദ്ധതിയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഹരിതാഭമായ ഭാവിയുടെ നിർമ്മാണത്തിൽ യുവതലമുറയുടെ പങ്കും ഊന്നിപ്പറഞ്ഞു. കോളേജ് ക്യാമ്പസിൽ തൈകൾ നട്ടുപിടിപ്പിക്കുന്നതി നോടൊപ്പം പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}