അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുസ്മരണയോഗവും പുശ്പാർച്ചനയും സംഘടിപ്പിച്ചു

എ ആർ നഗർ: കൊളപ്പുറം ഇന്ദിരാ ഭവനിൽ അബ്ദുറഹിമാൻ നഗർ  മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി, സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻ ചാണ്ടി അനുസ്മരണയോഗവും പുശ്പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ സി അബ്ദുറഹിമാൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. 

മൈനോറിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റുമാരായ പി സി ഹുസൈൻ ഹാജി, മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി മാരായ മൊയ്ദീൻകുട്ടി മാട്ടറ, ഷൈലജ പുനത്തിൽ,ഹസ്സൻ പി കെ , സുരേഷ് മമ്പുറം, മജീദ് പൂളക്കൽ, രാജൻ വാക്കയിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഫിർദൗസ് പി കെ എന്നിവർ സംസാരിച്ചു.

ഷെഫീഫ് കരിയാടൻ, ചമ്പൻ ബാവ, ശങ്കരൻ കൊളപ്പുറം, റഷീദ്,അഷ്റഫ്, കഞ്ഞി മുഹമ്മദ് തെങ്ങിലാൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}