ക്രാഫ്റ്റ് ബോക്സ് വിസ്മയം തീർത്ത് കുന്നുംപുറം, വാളക്കുട സ്വദേശിനി ഫഹ്മിദ

കണ്ണമംഗലം: പഠനത്തോടൊപ്പം സ്വന്തം ബിസിനസ്സായ വിവിധ തരം
ഫ്രയിമുകൾ, ഹമ്പറുകൾ, നികാഹ് നാമ വിവിധങ്ങളായ ക്രാഫ്റ്റ്
ഉൽപന്നങ്ങൾ എന്നിവ ആവശ്യക്കാർക്ക് എത്തിക്കുന്നതിരക്കിലാണ്
കണ്ണമംഗലം വാളക്കുട സ്വദേശി ഫഹ്മിദ

qr വിവിധ തരം ഹാമ്പറുകൾ, ആൽബങ്ങൾ, സേവ് ദി ഡേറ്റ്,ഫ്രെയിമുകൾ... ഒക്കെ നിർമിച്ച് നൽകുന്നു.വിവിധ സ്ഥലങ്ങളിലേക്ക് തൻറെ പ്രൊഡക്ടുകൾ ഡെലിവറി ചെയ്യുന്നു.കുട്ടിക്കാലം മുതൽ ആർട്ട് & ക്രാഫ്റ്റ് ഉത്പന്നങ്ങളോട് താല്പര്യം ഉണ്ടായിരുന്ന ഫഹ്മിദ പഠിക്കുന്ന സമയത്ത് ഹോബി ആയി കരകൗശല വസ്തു‌ക്കൾ നിർമ്മിക്കാൻ മണിക്കൂറുകൾ ചിലവഴിച്ചിരുന്നു. ഇപ്പോൾ വിവാഹിതയായതിനു ശേഷവും ക്രാഫ്റ്റിനോടുള്ള ഫഹ്മിദയുടെ പ്രണയം തുടർന്നു. അങ്ങനെ മാതാപിതാക്കളുടെയും പിന്തുണയോടെ, ഹോബിയെ ഒരു ബിസിനസ്സാക്കി മാറ്റി, അതിന് "CRAFT.__BOXX_" എന്ന് പേരിട്ടു.ആദ്യത്തെ ഓർഡർ  സുഹൃത്തിൽ നിന്നാണ് ലഭിച്ചത്.അങ്ങനെ ഫഹ്മിദ തന്റെ സംരംഭക യാത്ര ആരംഭിച്ചു. പിന്നീട് ബിസിനസ്സ് പടിപടിയായി വളർത്തി.


പുള്ളാട്ട് അബ്ദുറഹിമാൻ മൈമൂനത്ത്  ദമ്പതികളുടെ മകളാണ് ഫഹ്മിദ
ഭർത്താവ് പറമ്പിൽ പീ
ടിക സ്വദേശി ഹാഷിഫാണ്


തന്റെ സ്വപ്നങ്ങളെ വെറും സ്വപ്നങ്ങളായി മാത്രം അവശേഷിപ്പിക്കാൻ ഫഹ്മിദ ഒരിക്കലും അനുവദിച്ചില്ല. ബിസിനസ്സ് കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്തു, ഇന്ന്, തന്റെ ബിസിനസും ഭർത്താവും ഫാമിലിയും ഒരേപോലെ വിജയകരമായി കൈകാര്യം ചെയ്യുന്നുവെന്ന് ഫഹ്മിദ അഭിമാനത്തോടെ പറയുന്നു. എന്തുതന്നെയായാലും മുന്നോട്ട് പോകുന്നതിലാണ് ഫഹ്മിദയുടെ ശക്തി.ഭർത്താവ്, സഹോദരൻ, സഹോദരി, മാതാപിതാക്കൾ എന്നിവരുൾപ്പെടെയുള്ള കുടുംബത്തിൻ്റെ സപ്പോർട്ടിൽ ഫഹ്മിദ ഹാപ്പി ആണ്.

ബിസിനസ്സ് യാത്ര ......

. പത്താം ക്ലാസ് പഠനകാലത്ത് ഒരു ഷോപ്പ് ലോഗോയിൽ ആണ് തുടക്കം. 2021 ൽ സ്റ്റാർട്ട് ചെയ്ത‌ @craft.__boxx_ എന്ന പേജിലൂടെ ഡിസൈൻ വർക്കുകളും ചെയ്തു നൽകുന്നു.. തൻ്റെ പാഷൻ ആയ ആർട്ട് & ക്രാഫ്റ്റ് നു വേണ്ടി തുടങ്ങിയ ഒരു ഇൻസ്റ്റഗ്രാം പേജിൽ നിന്നാണ് ഇന്ന് ഇത്തരത്തിൽ തൻ്റെ കഴിവുകളെ മൾട്ടിപ്പിൾ ബിസിനസ്സിലേക്ക് കൺവെർട്ട് ചെയ്യുവാൻ ഫഹ്മിദാക്ക് ആയത്. അതിനിടയിൽ ഒരുപാട് സ്ട്രഗിൾസും, നേരിടേണ്ടി ഫഹ്മിദാക്കും വന്നിട്ടുണ്ട്.
എല്ലാ റോ മെറ്റീരിയൽസും ഉപ്പ ആണ് വാങ്ങി നൽകിയിരുന്നത്.
തൻ്റെ ബിസിനസ്സിനെ സപ്പോർട്ട് ചെയ്യുന്ന ആഗ്രഹങ്ങൾ നേടി എടുക്കാൻ മോട്ടീവ് ചെയ്യുന്ന ഒരു ലൈഫ് പാർട്ണറെയും ലഭിച്ചു. സ്വന്തമായി ഒരു ബ്രാൻഡ് ആണ്  ഫഹ്മിദയുടെ അടുത്ത ലക്ഷ്യം.പഠിച്ചു ഒരു ജോലി വാങ്ങിയാൽ മതി. ബിസിനസ്സ് പറ്റിയ പണി അല്ല എന്ന ഉപദേശങ്ങൾ കേൾക്കേണ്ടി വന്നപ്പോഴും ഫഹ്മിദയുടെ  ആഗ്രഹം ഒരു ബിസിനസ്സ് വുമൺ ആവുക എന്നതായിരുന്നു.തൻ്റെ ആഗ്രഹം ആരുടെയും വാക്കുകൾ കേട്ട് അവസാനിപ്പിക്കുവാൻ തയ്യാറാവാതെ  ഫഹ്മിദ ഇപ്പോഴും തന്റെ പാഷൻ ഫോളോ ചെയ്യുന്നു. തൻ്റെ ഡ്രീം ആയ സ്വന്തം ബ്രാൻഡ് തുടങ്ങാനുള്ള പരിശ്രമത്തിലാണ് ഫഹ്മിദ’


നമ്മൾ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് ആരുടെയും വാക്ക് കേട്ട് അവസാനിപ്പിക്കാനുള്ളതല്ല..നമ്മുടെ പാഷൻ എന്താണോ അത് ഫോളോ ചെയ്യുക.. നമ്മുടെ സ്വപ്നം എന്താണോ അത് എത്തിപ്പിടിക്കാൻ ശ്രമിക്കുക..മറ്റുള്ളവരുടെ സക്സസ് സ്റ്റോറി അല്ല നമ്മെ ഇൻസ്പയർ ആക്കേണ്ടത്, നമ്മൾ തന്നെ ആണ് നമ്മളെ ഇൻസ്പയർ ആക്കേണ്ടത് ഫഹ്മിദ പുള്ളാട്ട് വേങ്ങര ലൈവിനോട് പറഞ്ഞു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}