വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ചക്കും കുളങ്ങര റോഡ് കൈവരി ഉദ്ഘാടനം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ നിർവഹിച്ചു.
ചടങ്ങിൽ ഇത്തിക്കുട്ടി വെള്ളിലത്തൊടി, പാപ്പാലി കുട്ടിഹസ്സൻ ഹാജി, പികെ സി മുഹമ്മദ് ഹാജി, എ.വി മൊയ്തു ഹാജി, അബ്ദുൽ കരീം ഹാജി വടേരി, വെങ്ങോളി ഹനീഫ ഹാജി, കാപ്പിൽ ഇബ്രാഹിം കുട്ടി ഹാജി, കുഞ്ഞി മൊയ്തീൻ സി കെ, മംഗലശ്ശേരി സൈതലവി, ഫക്രുദീൻ കൊട്ടേക്കാട്ട്, കാപ്പിൽ അബ്ദുള്ള, കാപ്പിൽ നജീം, സലീം മങ്കരത്തൊടി, കാസിം എ വി, അസീസ് സി കെ എന്നിവർ പങ്കെടുത്തു.