പുകയിലയെ പുകച്ച് തള്ളി എളമ്പുലാശ്ശേരി സ്കൂൾ 'മഞ്ഞ രേഖ' വരച്ച് കുട്ടികളുടെ വമ്പൻ റാലി

തേഞ്ഞിപ്പലം: പുകയില രഹിത തലമുറ ലക്ഷ്യമിട്ട്, കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ 'ദി സ്കൂൾ ചലഞ്ച്' പദ്ധതിയുടെ ഭാഗമായി സർവ്വ ശിക്ഷ കേരള നിർദ്ദേശപ്രകാരം എളമ്പുലാശ്ശേരി എഎൽപി സ്കൂളിൽ വിപുലമായ പുകയില വിരുദ്ധ റാലി സംഘടിപ്പിച്ചു. റാലിക്ക് പുറമെ, സ്കൂളിനെ പുകയില വിരുദ്ധ മേഖലയായി ഉറപ്പിക്കാൻ മഞ്ഞ രേഖ (Yellow Line) അടയാളപ്പെടുത്തൽ, തെരുവ് നാടകം, സൈക്കിൾ റാലി, ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവയും നടത്തി. പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം സമർപ്പിക്കുക, റൂൾബുക്ക് പരിഷ്കരിക്കുക, പുകയില മോണിറ്ററർമാരെ നിയമിക്കുക തുടങ്ങിയ ഭരണപരമായ നടപടികളും സ്വീകരിച്ചു. പോസ്റ്റർ നിർമ്മാണം, കവിതാ രചന, ക്വിസ് മത്സരം എന്നിവയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പുകയില വിരുദ്ധ പ്രതിജ്ഞ എടുക്കുകയും കാമ്പയിന്റെ ഭാഗമായി ഭവന സന്ദർശനങ്ങളും ഒപ്പ് ശേഖരണവും നടത്തുകയും ചെയ്തു.റാലി സ്കൂളിൽ നിന്ന് ആരഭിച്ച് ആലുങ്ങൽ അങ്ങാടിയിൽ സമാപിച്ചു.സ്കൂൾ മാനേജർ എം മോഹനകൃഷ്ണൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു.ഹെഡ് മിസ്ട്രസ് കെ ജയശ്രീ,നോഡൽ ഓഫീസർ പി മുഹമ്മദ് ഹസ്സൻ,പി ടി എ പ്രസിഡന്റ് എം മുസ്തഫ,സ്കൂൾ ലീഡർ പി വി ഷാസിൽ ഷാൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}