വേങ്ങര: കെഎംഎച്ച്എസ്എസ് കുറ്റൂർ നോർത്തിൽ തിങ്കളാഴ്ചമുതൽ ആരംഭിക്കുന്ന വേങ്ങര ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം നാടിന്റെ ആഘോഷമായി മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും വിദ്യാർഥികളും. ഇതിന്റെ ഭാഗമായി നാട്ടുകാരോടൊപ്പം ചേർന്ന് സ്കൂൾ പിടിഎ സംഘടിപ്പിച്ച വിളംബരയാത്ര എആർ നഗർ കുന്നുംപുറത്തുനിന്നാരംഭിച്ച് വേങ്ങര കൂറ്റൂർ നോർത്ത് സ്കൂളിൽ സമാപിച്ചു.
ഘോഷയാത്രയ്ക്ക് വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ, മാനേജർ കെ.പി. ഹുസൈൻ ഹാജി, പ്രിൻസിപ്പൽ എലിസബത്ത് നൈനാൻ, പ്രഥമാധ്യാപിക എസ്. ഗീത, പ്രഥമാധ്യാപൻ കെ. ഉണ്ണിക്കൃഷ്ണൻ, പിടിഎ പ്രസിഡന്റ് കെ.പി. നിഷാദ്, സതീഷ് എറമങ്ങാട്ട് തുടങ്ങിയവർ നേതൃത്വംനൽകി.