വേങ്ങര: "തൗഹീദാണ് പ്രധാനം സുന്നത്താണ് നിധാനം" എന്ന തലവാചകത്തിൽ കേരള ജംഇയ്യത്തുൽ ഉലമ (അഹുലുസുന്നത്തി വൽ ജമാഅ) നൂറാം വാർഷിക സമാപന മഹാസമ്മേളനം 2025 നവംബർ 16ന് ഞായറാഴ്ച വൈകിട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.
സമ്മേളനത്തിന്റെ പ്രചരണാർത്ഥം കെ എൻ എം വേങ്ങര മണ്ഡലം കമ്മിറ്റി സമ്മേളനപോസ്റ്റർ പ്രകാശനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദ് മൗലവി, സെക്രട്ടറി പി കെ മൊയ്തീൻകുട്ടി, പി എ ഇസ്മായിൽ മാസ്റ്റർ, എ ബി സി മുജീബ്, കുറുക്കൻ അലസൺ, നാസർ കുന്നുംപുറം, താട്ടയിൽ അബു, യു കെ റമീസ്, വടക്കൻ അദ്നാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.