വേങ്ങര: വിവരാവകാശനിയമം നിലവിൽവന്നതിന്റെ 20-ാം വാർഷികം വിവരാവകാശപ്രവർത്തകർ വേങ്ങര സബാഹ് സ്‌ക്വയറിൽ ആഘോഷിച്ചു. അഡ്വ. കെ.പി.എം. അനീസ് ഉദ്ഘാടനം ചെയ്തു. എ.പി. അബൂബക്കർ വേങ്ങര അധ്യക്ഷനായി.
തിരൂരങ്ങാടി താലൂക്ക് പ്രൊട്ടക്ഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി ടി.ടി. അബ്ദുൽ റഷീദിനെ ആദരിച്ചു.
അബ്ദുൾ റഹീം പൂക്കത്ത്, കെ.പി. ജാഫർ, അബ്ദുൽ റസാഖ്, ഷാജി പരപ്പനങ്ങാടി, അസ്‌ലം പെരുവള്ളൂർ, കാർത്തിയാനി, പി.പി. സുബൈർ, പി.കെ. മുബഷിറ, റാഫി പരുത്തിപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.