വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വോളിബോൾ മത്സരത്തിൽ പറപ്പൂർ പഞ്ചായത്തിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ച് വേങ്ങര പഞ്ചായത്ത് ടീം കിരീടം നേടി.
വലിയോറ വി.വി.സി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ കെ.കെ അബൂബക്കർ സിദ്ധീഖ് ട്രോഫികൾ വിതരണം ചെയ്തു. ജീവനക്കാരായ രഞ്ജിത്ത്, ഷാഫി, അഷറഫ്, ബാവ, അലവി, ബാപ്പു തുടങ്ങിയവർ സന്നിഹിതരായിരുന്നു.